ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ മരണത്തിരുന്നാൾ നാളെ
1567668
Monday, June 16, 2025 1:49 AM IST
ചെട്ടിക്കാട്: വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന ദേവാലയത്തിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധന്റെ മരണത്തിരുനാൾ നാളെ നടക്കും.
രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ ദിവ്യബലി നൊവേന, ആരാധന എന്നിവ നടക്കും. രാവിലെ ഒൻപതു മുതൽ ഊട്ടുനേർച്ച വിതരണം ചെയ്യും. രാവിലെ 10.30ന് നടക്കുന്ന തിരുനാൾ ദിവ്യബലിയ്ക്ക് ഫാ. പ്രിൻസ് പഴമ്പിള്ളി ഒഎസ്ജെ മുഖ്യകാർമികനാകും.
തുടർന്ന് നൊവേന, ആരാധന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയ്യുടെ അസ്ഥി, സാഭാവസ്ത്രത്തിന്റെ ഒരു ഭാഗം എന്നിവ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക തീർത്ഥാടന കേന്ദ്രമായതിനാൽ വിശുദ്ധന്റെ മരണത്തിരുനാളിൽ പങ്കെടുക്കുന്നതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ തീർത്ഥാടകർ ദേവാലയത്തിലേക്ക് എത്തിചേരുമെന്നതിനാൽ വിശ്വസികൾക്ക് തിരുശേഷിപ്പുകൾ വണങ്ങുന്നതിനും പൊൻനാവ് എടുത്തുവയ്ക്കൽ നേർച്ചയ്ക്കും അടിമ സമർപ്പണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി റെക്ടർ റവ.ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. അജയ് ആന്റണി പുത്തൻപറമ്പിൽ എന്നിവർ അറിയിച്ചു.