തലകറക്കം അനുഭവപ്പെട്ട കരാട്ടെ ഇൻസ്ട്രക്ടർ മരിച്ചു
1567672
Monday, June 16, 2025 1:57 AM IST
വാടാനപ്പള്ളി: പരിശീലനത്തിനിടെ തലകറക്കം അനുഭവപ്പെട്ട കരാട്ടെ ഇൻസ്ട്രക്ടർ മരിച്ചു. വാടാനപ്പള്ളി ഗോൾഡൻ വളവിൽ കണ്ടൻ ചക്കി വീട്ടിൽ വിജയന്റെ മകൻ ജിതേഷ് (ജിതു - 43) ആണ് മരിച്ചത്. ഞായറാഴ്ച പരിശീലനത്തിനിടെ തലകറക്കം അനുഭവപ്പെട്ട ജിതേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗോജു റിയു കരാട്ടെ ഇൻസ്ട്രക്ടറാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഹരിത. അമ്മ: ഊർമിള. മക്കൾ: അമൃതാഞ്ജലി, റിയോജിത്ത്.