കക്ക വാരുന്നതിനിടെ പുഴയിൽ മുങ്ങിമരിച്ചു
1568129
Tuesday, June 17, 2025 11:03 PM IST
കൊടുങ്ങല്ലൂർ: പുഴയിൽ കക്ക വാരാൻ ഇറങ്ങിയ തൊഴിലാളി മുങ്ങിമരിച്ചു. ആനാപ്പുഴ പാലിയംതുരുത്ത് കോഴിപ്പറമ്പിൽ ഗോപാലൻ മകൻ ബോസ്(65)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആനാപ്പുഴ കനാൽ ഓഫീസിനു മുമ്പിലുള്ള പുഴയിലാണ് കക്കവാരാൻ ഇറങ്ങിയത്.
കനത്ത മഴയെത്തുടർന്ന് പുഴയിൽ വെള്ളവും ഒഴുക്കും കൂടുതലായിരുന്നു. ഇതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. കൊടുങ്ങല്ലൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.
ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് നടപടികൾക്കുശേഷം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം നടത്തി. ഭാര്യ: സജിത. മക്കൾ: ബിനോയ്, ബിനിൽ