ചാലക്കുടി സർവീസ് സഹകരണ ബാങ്ക് ടൗൺ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം നാളെ
1568205
Wednesday, June 18, 2025 1:16 AM IST
ചാലക്കുടി: ചാലക്കുടി സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിട സമുച്ചയത്തിന്റെയും ടൗൺ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10 ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയായിരി ക്കും. സ്ട്രോംഗ് റൂം ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ നിർവഹിക്കും. ആദ്യനിക്ഷേപം സ്വീകരിക്കൽ തൃശൂർ ജോയിന്റ്് രജിസ്ട്രാർ ജൂബി ടി. കുര്യാക്കോസ് നിർവഹിക്കും.
1961 ൽ ആണ് ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. ബാങ്കിന് ചാലക്കുടി ടൗണിൽ പഴയ ഹെഡ് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഒന്നരക്കോടി രൂപ ചെലവിൽ മൂന്നു നിലകളിലായാണ് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
പ്രസിഡന്റ് വി.എൽ. ജോൺസൺ, സെക്രട്ടറി കെ.ജെ. മിനി, ഭരണസമിതി അംഗങ്ങളായ ഒ.എസ്. ചന്ദ്രൻ, ആന്റോ മേലേപ്പുറം, ജോയ് മാളിയേക്കൽ, ബി.എ. അബ്ദുൾ മജീദ്, റീന ഡേവിസ്, റിൻ്റോസ് കണ്ണമ്പുഴ, ജോസ് പുല്ലൻ, ഷനിൽ കുത്തോട്ടുങ്ങക്കാരൻ, ദിലീപ് പേരാമ്പ്രത്ത്, സിനി സന്തോഷ്, ഇന്ദിര ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.