ദേവാലയങ്ങളില് തിരുനാളാഘോഷം
1567665
Monday, June 16, 2025 1:49 AM IST
പെരുവല്ലൂർ സെന്റ്
ആന്റണീസ് ദേവാലയം
ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടേയും സംയുക്ത ഊട്ടുതിരുനാളിന് കൊടികയറി. ഇന്നലെ രാവിലെ നടന്ന ആഘോഷമായ ദിവ്യബലിക്കുശേഷം പാവറട്ടി തീർഥകേന്ദ്രം വികാരി ഫാ. ആന്റണി ചെമ്പകശേരി കൊടിയേറ്റ് നിർവഹിച്ചു. ഇടവക വികാരി ഫാ. ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ സഹകാർമികനായി. തിരുനാളിന്റെ ഭാഗമായി
ഇന്നുമുതൽ ശനി വരെ വൈകീട്ട് ആറിന് വിശുദ്ധ കുർബാന, നൊവേന, ലദിഞ്ഞ് എന്നിവ ഉണ്ടായിരിക്കും. ഊട്ടുതിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോയ് പുത്തൂർ മുഖ്യകാർമികനാകും. ഫാ. സിജോൺ കുഴിക്കാട്ടുമ്യാലിൽ തിരുനാൾ സന്ദേശംനൽകും. തുടർന്ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, ഊട്ടുനേർച്ച ആശിർവാദം, വിതരണം എന്നിവ നടക്കും.
ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറാോന പള്ളി
ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ ദിവ്യബലിക്ക് ഫാ. ആന്റണി നമ്പളത്ത് മുഖ്യകാർമികത്വംവഹിച്ചു. ഫാ. ആന്റണി തട്ടാശേരി സന്ദേശംനൽകി. തുടർന്ന് പ്രദക്ഷിണവും നേർച്ചപ്പായസവിതരണവും ഉണ്ടായിരുന്നു. റവ.ഡോ. പോൾ പൂവത്തിങ്കൽ നയിച്ച സംഗീതനിശയും അർണോസ് പാതിരിയെക്കുറിച്ച് റവ.ഡോ. ജോർജ് തേനംകുടം അനുസ്മരണ പ്രഭാഷണവും നടത്തി. വികാരി ഫാ. വർഗീസ് കുത്തൂർ, അസി.വികാരിമാരായ ഫാ. അഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നംപിള്ളിൽ, കൈക്കാരന്മാരായ സെബി വല്ലച്ചിറക്കാരൻ, പോൾ കുണ്ടുകുളം, ആന്റണി ചുങ്കത്ത്, റാഫി ചെമ്മണം എന്നിവർ നേതൃത്വംനൽകി.
കിള്ളിമംഗലം സെന്റ്
ആന്റണീസ് പള്ളി
ഊട്ടുതിരുനാൾ ആഘോഷിച്ചു. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ.ഫാ. ജെയിസൺ കൂനംപ്ലാക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോർജ് നിരപ്പുക്കാല, ഫാ. ഷിന്റോ മാറോക്കി സഹകർമികരായി. സോബിൻ ചാണിത്തറ, വിനിഷ് കളപ്പുര തട്ടേൽ, സുനിൽ മറ്റപ്പിള്ളി, ജോസ് കൈതകുളങ്ങര, സിബി ജോർജ്, സജി ജോസഫ്, അനൂപ് മാത്യു എന്നിവർ നേതൃത്വംനൽകി.
ആറ്റുപുറം സെന്റ്
ആന്റണീസ് പള്ളി
വിശുദ്ധ അന്തോണിസിന്റെ ഊട്ടുതിരുനാൾ ആഘോഷിച്ചു. തിരുനാൾ കുർബാനയ്ക്ക് അത്താണി ടിംഹാൻസ് ഡയറക്ടർ ഫാ. ജോബി കടപ്പൂരാൻ മുഖ്യകാർമി കനായി. ജൂബിലി മിഷൻ ഹോസ്പിറ്റൽ അസി.ഡയറക്ടർ ഫാ. തോമസ് പൂപ്പാടി സന്ദേശംനൽകി. പ്രദക്ഷിണത്തിനു വികാരി ഫാ. ഡെന്നീസ് മാറോക്കി കാർമികനായി. ജനറൽ കൺവീനർ സി.വി. ജോസഫ്, ട്രസ്റ്റിമാരായ കെ.ടി. സൈമൺ, ഇ.ജെ. ബെന്നി, പി.ജെ. ഡേവിഡ് തുടങ്ങിയവർ നേതൃത്വംനൽകി.