വനത്തിനുള്ളില്‍ അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തി
1568130
Tuesday, June 17, 2025 11:03 PM IST
കോടാലി: താളൂപ്പാടം മുപ്ലിവനത്തില് പുരുഷന്റെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തി. മുരിക്കുങ്ങല്‍ മുപ്ലി റോഡിലെ ഫോറസ്റ്റ് സ്റ്റേഷന് ഒരു കിലോമീറ്ററോളം അകലെ വനത്തിനുള്ളിലെ നീര്ച്ചോലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുപ്ലിയിലുള്ള പിതൃഭവന് ഓള്‍ഡ് ഏജ് ഹോമില്‍നിന്ന് ഒരുമാസംമുമ്പ് കാണാതായ വയോധികന്റേതാണ് മൃതദേഹമെന്നു സംശയിക്കുന്നു. ഇയാളുടേതെന്നു കരുതുന്ന ഷര്‍ട്ടും ബെല്‍റ്റും മുതദേഹത്തിനരികില്നിന്നു കണ്ടെടുത്തിട്ടുണ്ട്.
വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ ആദിവാസികളാണ് മൃതദേഹം കണ്ട് വിവരം വനപാലകരെ അറിയിച്ചത്. ഇന്‍സ്പെക്ടര്‍ കെ. കൃഷ്ണന്റെ നേതൃത്വത്തില്‍ വെള്ളിക്കുളങ്ങര പോലീസും വനപാലകരും ഫോറന്‍സിക്, ഫിംഗര്‍പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.