എക്സൈസ് സ്റ്റാഫ് അസോ. ജില്ലാ സമ്മേളനം
1568200
Wednesday, June 18, 2025 1:16 AM IST
തൃശൂർ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ സമ്മേളനം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.ജെ. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.എൻ. ജയേഷ്, തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി. സുഭാഷ്, സംഘടന സംസ്ഥാന പ്രസിഡന്റ് ടി. സജുകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സന്തോഷ്കുമാര്‍, ടി.ബി. ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.
ഒ.ജെ. രാജീവിനെ പ്രസിഡന്റായും എന്‍.എന്‍. ജയേഷിനെ സെക്രട്ടറിയായും എ. മണികണ്ഠനെ ട്രഷററായും സി. അജയ്കുമാര്‍, എം.ബി. വത്സരാജ്, പി.വി. ബെന്നി എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.