ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊള്ളലേറ്റ വയോധികന് മരിച്ചു
1568131
Tuesday, June 17, 2025 11:03 PM IST
പുതുക്കാട്: കണ്ണംമ്പത്തൂരില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിലെ ചോര്‍ച്ച പരിശോധിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വട്ടണാത്ര സ്വദേശി മരിച്ചു.
കൈനാത്തൂടന് വീട്ടില്‍ അശോകൻ (62) ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ സര്‍വീസ് ചെയ്യാനെത്തിയ അശോകന് അടുക്കളയില്‍ സിലിണ്ടര്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം.
മേയ് 30ന് കണ്ണമ്പത്തൂര്‍ പൊന്നാമ്പിടി ബിന്ദുവിന്റെ വീട്ടിലായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ബിന്ദു ചികിത്സയിലാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.