ഇ​രി​ങ്ങാ​ല​ക്കു​ട: നി​യ​ന്ത്ര​ണം​വി​ട്ട ടെ​ന്പോ ട്രാ​വ​ല​ര്‍ പു​ല്ലൂ​ർ തൊ​മ്മാ​ന​പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രാ​യ മൂ​ന്നുപേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 7.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​രു​ടെ​യും പ​രി​ക്കു​ക​ള്‍ ഗു​രു​ത​ര​മ​ല്ല. വ​ല​പ്പാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ണ​പ്പു​റം ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ലേ​ക്ക് ആ​മ്പ​ല്ലൂ​ര്‍, കൊ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വ​ണ്ടി​യാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

എ​തി​രെനി​ന്ന് അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്നി​രു​ന്ന ലോ​റി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് കൈ​വ​രി​യി​ല്‍ ഇ​ടി​ച്ച് വ​ണ്ടി മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. ലോ​റി നി​റു​ത്താ​തെ ഓ​ടി​ച്ചുപോ​യി. പ​തി​നെ​ട്ടു പേ​രാ​ണ് വ​ണ്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ട​നെ സ്ഥ​ല​ത്ത് എ​ത്തി​യ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ഒ​ന്പ​തോ​ടെ വ​ണ്ടി പാ​ട​ത്തുനി​ന്ന് എ​ടു​ത്തു​മാ​റ്റു​ക​യാ​യി​രു​ന്നു.