കഞ്ചാവുമായി ദന്പതികളടക്കം നാലു പേർ പിടിയിൽ
1227102
Monday, October 3, 2022 12:18 AM IST
അരൂർ: അരൂരിലെ ഒരു വീട്ടിൽനിന്ന് ആറു പായ്ക്കറ്റുകളിലായി 47 ഗ്രാം കഞ്ചാവുമായി ദന്പതികളടക്കം നാലുപേരെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കൊച്ചി സ്വദേശികളായ നീന- നിഖിൽ ദന്പതികളും, ഫോർട്ടുകൊച്ചി സ്വദേശി സക്കീർ, അരൂർ സ്വദേശി അഫ്സൽ എന്നിവരുമാണ് പിടിയിലായത്. യോദ്ധാവ് പദ്ധതിയുടെ കീഴിൽ രൂപീകരിച്ച ജാഗ്രതാ സമിതി നൽകിയ വിവരമനുസരിച്ചെത്തിയ പോലീസാണ് പ്രതികളെ കുടുക്കിയത്.
സമിതി നൽകിയ സന്ദേശമനുസരിച്ച് രാത്രി 10 ഓടെ അരൂർ കെൽട്രോൺ കമ്പനിയുടെ സമീപമുള്ള വട്ടിൽനിന്ന് ഇവരെ പിടികൂടുകയായിരുന്നു. ഒരു പ്രൈവറ്റ് രഹസ്യാന്വേഷണ ഏജൻസിയുടെ ജീവനക്കാരിയാണ് നീന. മറ്റു മൂന്നു പേരും വിവിധ കേസുകളിൽ വിചാരണ നേടുന്നവരാണ്.