അമൃതയിൽ അഡ്വാൻസ്ഡ് ന്യൂറോ എൻഡോസ്കോപ്പി സെന്റർ തുറന്നു
1338394
Tuesday, September 26, 2023 12:52 AM IST
കൊച്ചി: എൻഡോസ്കോപ്പിക് ന്യൂറോ സർജറി രംഗത്ത് കേരളത്തിലെ ആദ്യ അഡ്വാൻസ്ഡ് ന്യൂറോ എൻഡോസ്കോപ്പി സെന്റർ- അമൃത സെന്റർ ഫോർ ന്യൂറോ എൻഡോസ്കോപ്പി (എസിഎൻഇ) കൊച്ചി അമൃത ആശുപത്രിയിൽ ആരംഭിച്ചു.
എൻഡോസ്കോപ്പി ചികിത്സ വഴി മസ്തിഷ്കത്തിന്റെയും തലയുടെയും കഴുത്തിന്റെയും തകരാറുകൾക്ക് മികച്ച പരിചരണം സാധ്യമാക്കുന്നതിനാണു സെന്റർ ആരംഭിച്ചിട്ടുള്ളതെന്നു മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ അറിയിച്ചു. ന്യൂറോ സർജറി, ഇഎൻടി, ഹെഡ് ആൻഡ് നെക്ക് എന്നീ വിഭാഗങ്ങൾ സഹകരിച്ചാകും സെന്ററിന്റെ പ്രവർത്തനം. തലയോട്ടി തുറന്നു പരിശോധന വേണ്ടി വന്നിരുന്ന സങ്കീർണ സാഹചര്യങ്ങൾ ഒഴിവാക്കി താരതമ്യേന ലളിതമായി അതു നിർവഹിക്കനാകും. നട്ടെല്ല് സംബന്ധിച്ച അസുഖങ്ങൾക്കും പുതിയ രീതി ഫലപ്രദമാണെന്നു ഡോക്ടർമാർ അറിയിച്ചു.
ന്യൂറോ എൻഡോസ്കോപ്പി സൊസൈറ്റി ഓഫ് ഇന്ത്യയും അമൃത സെന്റർ ഫോർ ന്യൂറോ എൻഡോസ്കോപ്പിയും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡ് ടേം സ്കൾ ബേസ് എൻഡോസ്കോപ്പി ശില്പശാല 30, ഒക്ടോബർ ഒന്ന് തിയതികളിൽ അമൃതയിൽ നടക്കുമെന്നും ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.