പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമ അറസ്റ്റിൽ
1374396
Wednesday, November 29, 2023 6:47 AM IST
കോതമംഗലം: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമ പോലീസ് പിടിയിൽ. നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂർ തായിക്കാട്ട് ബക്കറി(51) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്.
ജ്വല്ലറിയിൽ സ്വർണാഭരണം വാങ്ങാനെത്തിയ യുവതിയോട് മോശമായി സംസാരിക്കുകയും കൈയിൽ കയറിപ്പിടിച്ച് അപമാനിക്കുകയും ചെയ്തെന്നാണ് പരാതി. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയി, സബ് ഇൻസ്പെക്ടർമാരായ ആൽബിൻ സണ്ണി, പി.വി. എൽദോസ്, എഎസ്ഐ കെ.എം. സലിം എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.