വിമാനത്താവളത്തിൽ 41 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി
1547721
Sunday, May 4, 2025 4:56 AM IST
നെടുമ്പാശേരി : അനധികൃതമായി വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച വിദേശ കറൻസി പിടികൂടി. 41,92,200 രൂപയുടെ യുഎസ് ഡോളറാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ ക്വലാലംപൂരിലേക്ക് പോകാനെത്തിയ എറണാകുളം ഇടപ്പള്ളി സ്വദേശി ജയകുമാറാണ് പിടിയിലായത്. യുഎസ് ഡോളറുകൾ ഒരു ഇംഗ്ലീഷ് മാസികയുടെ പേജുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
100 ഡോളറിന്റെ 500 കറൻസിയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. മാസിക പ്രത്യേകം പായ്ക്ക് ചെയ്ത് ചെക്ക് ഇൻ ബാഗേജിലാണ് സൂക്ഷിച്ചിരുന്നത്.