കാ​ല​ടി: മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ല്‍ എ​ട്ടാ​മി​ടം ഇ​ന്ന്. രാവിലെ 5.30നും 6.30 നും കു​ര്‍​ബാ​ന, 7.30 ന് ​പാ​ട്ടു​കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് ഒ​ന്‍​പ​തി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​കും.

വൈ​കു​ന്നേ​രം മൂ​ന്നി​ന് പൊ​ന്‍​പ​ണ​മി​റ​ക്ക​ല്‍ ആ​രം​ഭി​ക്കും. ഈ ​തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് കു​രി​ശു​മു​ടി പ​ള്ളി​യി​ല്‍ ല​ഭി​ച്ച നേ​ര്‍​ച്ച​പ്പ​ണം വി​ശ്വാ​സി​ക​ള്‍ ത​ല​ചു​മ​ടാ​യി താ​ഴ​ത്തെ പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. രാ​ത്രി എ​ട്ടി​ന് തി​രു​സ്വ​രൂ​പം എ​ടു​ത്തു വ​ച്ച് തി​രു​നാ​ള്‍ കൊ​ടി​യി​റ​ക്കം.