രാസലഹരിയുമായി പിടിയിൽ
1547723
Sunday, May 4, 2025 4:56 AM IST
കളമശേരി: കളമശേരിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ. ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി മുഹമ്മദ് കൈഫ്(20) ആണ് പിടിയിലായത്. കരിപ്പായി റോഡിൽ സംഘചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനു സമീപം 1.74 ഗ്രാം എംഡിഎംഎയുമായാണ് ഇയാൾ പിടിയിലായത്.
ഇലക്ട്രോണിക് ത്രാസും ഇയാളിൽ നിന്നു കണ്ടെടുത്തു. കളമശേരി ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ കളമശേരി പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കളമശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മട്ടാഞ്ചേരി: രാസലഹരിയുമായി യുവാവിനെ കൊച്ചി എക്സൈസ് സംഘം പിടികൂടി. 1.632 ഗ്രാം എംഡിഎംഎയുമായി വൈപ്പിൻ എളങ്കുന്നപ്പുഴ പുത്തൻ പുരക്കൽ വീട്ടിൽ അമൽ കൃഷ്ണ (24)യാണ് പിടിയിലായത്.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.ഇ. ഷൈബുവും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.