വെ​ള്ളി​ക്കു​ള​ങ്ങ​ര: മു​പ്ലി​വ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം വൃ​ദ്ധ​മ​ന്ദി​ര​ത്തി​ല്‍ നി​ന്ന് കാ​ണാ​താ​യ വ​ര്‍​ഗീ​സ്(63) എ​ന്ന​യാ​ളു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

മു​പ്ലി​യി​ലു​ള്ള പി​തൃ​ഭ​വ​ന്‍ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ വ​ർ​ഗീ​സി​നെ ഒ​രു മാ​സം മു​മ്പാ​ണ് കാ​ണാ​താ​യ​ത്.

മ​ര​ണ​കാ​ര​ണം പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം മാ​ത്ര​മേ വ്യ​ക്ത​മാ​കൂ. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.