ജൂബിലിയിൽ ഔഷധ കഞ്ഞിക്കൂട്ട് ഉദ്ഘാടനം
1568500
Thursday, June 19, 2025 2:04 AM IST
തൃശൂർ: ജൂബിലി ആയുർവേദ മിഷൻ ആശുപത്രി പുറത്തിറക്കുന്ന ഔഷധക്കഞ്ഞിക്കൂട്ടിന്റെ ഉദ്ഘാടനം രാമവർമപുരം ജൂബിലി ആയുർവേദ കാന്പസിൽ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, റിസർച്ച് ഡയറക്ടർ ഡോ. ഡി.എം. വാസുദേവൻ, ഫാ. സനോജ് അറങ്ങാശേരി, ആയുർവേദ ചീഫ് കണ്‍സൾട്ടന്റ് സിസ്റ്റർ ഡോ. ഡൊണാറ്റ,
ഡോ. ഹാർവിൻ ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജൂബിലി ആയുർവേദ ഫാർമസിയിൽ കഞ്ഞിക്കിറ്റ് ലഭിക്കും.