തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് വജ്രജൂബിലി കെട്ടിടസമുച്ചയം ഉദ്ഘാടനം ഇന്ന്
1568514
Thursday, June 19, 2025 2:05 AM IST
തൃപ്രയാർ: 10 കോടി രൂപ ചെലവഴിച്ച് നിർമിച്ച ശ്രീരാമ ഗവ. പോളിടെക്നിക് വജ്രജൂബിലി കെട്ടിടസമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കെട്ടിടത്തിൽ വിദ്യാർഥികൾക്കുള്ള ലാബുകൾ, പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന 100 കമ്പ്യൂട്ടറുകളുള്ള കോമൺകമ്യൂണിറ്റി സെന്ററും ഉണ്ട്. ഓൺലൈൻ എക്സാമിനേഷൻ സെന്ററും പ്രവർത്തിക്കും.
കൂടാതെ അത്യാധുനിക സംവിധാനത്തോടെയുള്ള മെറ്റീരിയൽ ടെസ്റ്റിംഗ് സൗകര്യവും ഒരു ക്കും. ഇന്ന് ഉച്ചയ്ക്ക് 12 ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ടി.എസ്. ബാബുരാജ്, വിവിധ വകുപ്പുമേധാവികളായ സി.എ. അരുൺ, ഇ.പി. അജയ്കുമാർ, പി.ജി. ജിന്റോ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.