ദുരിതാശ്വാസ ക്യാമ്പുകൾ എംഎൽഎ സന്ദർശിച്ചു
1568516
Thursday, June 19, 2025 2:05 AM IST
ചേർപ്പ്: കനത്ത മഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ചേർപ്പ് വെസ്റ്റ് ഗവ. ജൂണിയർ ബേസിക് സ്കൂൾ, ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ ദുരിതാശ്വാസ ക്യാന്പുകൾ സി.സി. മുകുന്ദൻ എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സർക്കാരിന്റെ സഹായങ്ങൾ ലഭ്യമാക്കിയതായും ക്യാമ്പിന്റെ നടത്തിപ്പ് വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അടക്കമുള്ള ജനപ്രതിനിധികളും ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നതായും ക്യാന്പ് സന്ദർശിച്ച എംഎൽഎ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എ.കെ. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുജിഷ കളിയത്ത്, വില്ലേജ് ഓഫീസർ ശ്രീവിദ്യ രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുംതാസ് അക്ബറലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യ സുനിൽ, നസീജ മുത്തലീഫ്, വിദ്യ രമേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.