വാഹനാപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു
1568453
Wednesday, June 18, 2025 11:38 PM IST
കയ്പമംഗലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മതിലകം ഒന്നാംകല്ല് വടക്ക് കൈതക്കാട്ട് ഷോബി(53) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ പടിഞ്ഞാറെ ടിപ്പുസുല്‍ത്താന്‍ റോഡില്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ അസ്മാബി കോളജിനടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. അസ്മാബി കോളേജിനടുത്ത് പച്ചക്കറി കടയിലെ തൊഴിലാളിയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ മറ്റ് മൂന്നു പേരും ചികിത്സയിലാണ്. സംസ്കാരം നടത്തി. ഭാര്യ: സീന. മക്കൾ: ആദിൽ മാധവ്, അഞ്ജന (സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി).