യുവതി തീകൊളുത്തി മരിച്ചനിലയിൽ
1568450
Wednesday, June 18, 2025 11:38 PM IST
ചാലക്കുടി: പരിയാരത്ത് യുവതിയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. പരിയാരം സെന്റ് ജോർജ് പള്ളിക്കു സമീപം കരേടത്ത് വീട്ടിൽ ഷാജു ഭാര്യ സിമി(45)യാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 5.45 നായിരുന്നു സംഭവം. വീട്ടിലെ മുകളിലെ കിടപ്പുമുറിയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പറയുന്നു.
സിമി നാലുമാസം മുമ്പ് ഇസ്രയേലിൽ ഹോം നഴ്സ് ആയി ജോലിക്ക് പോയിരുന്നു. ജോലി ശരിയാവാത്തതിനെ തുടർന്ന് ഒരാഴ്ച്ച മുമ്പ് വീട്ടിൽ തിരിച്ചെത്തിയതാണ്. വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി.