ഇ​രി​ങ്ങാ​ല​ക്കു​ട: ക​നാ​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ ഒ​ഴു​ക്കി​ല്‍പ്പെ​ട്ട് കാ​ണാ​താ​യി.
ച​ളി​ങ്ങാ​ട് തോ​ട്ടു​പ​റ​മ്പ​ത്ത് പ​രേ​ത​നാ​യ ക​രീം മ​ക​ന്‍ ഷാ​ന​വാ​സി(23)നെ​യാ​ണ് കാ​ണാ​താ​യ​ത്. പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കെ​എ​ല്‍​ഡി​സി ക​നാ​ലി​ല്‍ കോ​ത​റ പാ​ല​ത്തി​നുസ​മീ​പം ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

സു​ഹൃ​ത്താ​യ കൂ​രി​ക്കു​ഴി സ്വ​ദേ​ശി മ​ജീ​ദി​നൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍വ​ഴു​തി ഒ​ഴു​ക്കി​ല്‍പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍നി​ന്നു ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

തൃ​ശൂ​രി​ല്‍ നി​ന്നും സ്‌​കൂ​ബ ടീ​മും ക​നാ​ലി​ല്‍ തെര​ച്ചി​ല്‍ ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എ​സ്. ഡി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും വൈ​ശാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​കൂ​ബ ടീ​മും തെ​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ല്‍​കി.

ക​ന​ത്ത മ​ഴ​യും വെ​ള്ള​ത്തിന്‍റെ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കും മൂ​ലം തെ​ര​ച്ചി​ലി​നെ ഏ​റെ ബാ​ധി​ച്ചു. രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​യെ​ങ്കി​ലും ഇ​ന്നു രാ​വി​ലെ ഒ​മ്പ​തോ​ടെ വീ​ണ്ടും പു​ന​രാ​രം​ഭി​ക്കും.