വടക്കാഞ്ചേരി നഗരസഭ ഇനി സമ്പൂർണതിമിരവിമുക്തം
1568511
Thursday, June 19, 2025 2:05 AM IST
വടക്കാഞ്ചേരി: നഗരസഭയും ലയൺസ് ക്ലബ്ബും തൃശൂർ ആര്യ ഐ കെയർ കണ്ണാശുപത്രിയും സംയുക്തമായി നടത്തിയ "കാഴ്ച 2024-25" സമ്പൂർണ തിമിരവിമുക്ത നഗരസഭ പദ്ധതിയുടെ പ്രഖ്യാപനം 28 ന് രാവിലെ 10 ന് പാലസ് റോഡിലെ ലയൺസ് ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വടക്കാഞ്ചേരി നഗരസഭയുടെ 41 ഡിവിഷനിലുള്ളവർക്കായി ലയൺസ് ക്ലബ് ഹാളിലും വിവിധസ്ഥലങ്ങളിലുമായി നടത്തിയ സൗജന്യ നേത്രപരിശോധനയും നേത്ര സംരക്ഷണ ബോധവത്കരണ ക്ലാസും പൂർത്തിയാ യി. പദ്ധതിയുടെ ഭാഗമായി തിമിരശ സ്ത്രക്രിയയും സൗജന്യ മരുന്നുവിതരണവും നടന്നു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്നതിനു പദ്ധതിക്കുകഴിഞ്ഞു. തിമിരവിമുക്ത വടക്കാഞ്ചേരി നഗരസഭ എന്ന ലക്ഷത്തിലേക്ക് പദ്ധതിയെ എത്തിക്കുന്നതിനും സാധിച്ചു.
വർഷത്തിൽ 365 ദിവസവും സൗജന്യ ഡയബറ്റിക് രക്തപരിശോധന, തിമിര നിർണയ കണ്ണ് പരിശോധന, ബിആർസിയുടെ കീഴിലുള്ള 700ലധികം വിദ്യാർഥികൾക്കു സൗജന്യ കണ്ണടവിതരണം എന്നിവ നടത്തിയതായും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ലയൺസ് ക്ലബ് പ്രസിഡന്റ് എ. പി. ജോൺസൻ, സെക്രട്ടറി വിൽസൻ കുന്നുംപ്പിള്ളി, ആര്യ കണ്ണാശുപത്രി പിആർഒ സുനീഷ് ചന്ദ്രൻ, സി.എ. ശങ്കരൻകു ട്ടി എന്നിവർ പങ്കെടുത്തു.