കള്ളക്കേസെടുക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണം: കേരള കോൺഗ്രസ് -എം
1568503
Thursday, June 19, 2025 2:04 AM IST
തൃശൂർ: വനം - വന്യജീവിനിയമങ്ങളിലെ കർശനവ്യവസ്ഥകൾ ഉൾപ്പെടുത്തി കള്ളക്കേസെടുത്ത് ജനങ്ങളെ ദ്രോഹിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കർശനനിയമനടപടികൾ സ്വീകരിക്കണമെന്നു കേരള കോണ്ഗ്രസ് -എം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വ്യക്തമായ തെളിവുകളും ലബോറട്ടറി പരിശോധനാഫലങ്ങളുമില്ലാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്ത് ജനങ്ങളെ ജയിലിലടയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉന്നതാധികാരസമിതി അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി മാത്യു കാവുങ്കൽ, ഡെന്നീസ് ആന്റണി, സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.ഐ. മാത്യു, ജില്ലാ സെക്രട്ടറിമാരായ ബേബി നെല്ലിക്കുഴി, ജിമ്മി വർഗീസ്, ബിജു ആന്റണി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ വി.എം. മാണി, ജോസ് മുതുകാട്ടിൽ, സി.ടി. ബാബു, ബിനിൽ പ്രതാപൻ, ബെന്നി ചെറുവത്തൂർ, ജില്ലാ ഐടി കോ- ഓർഡിനേറ്റർ സാംസണ് ചിരിയങ്കണ്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.