ചാലക്കുടി സർവീസ് സഹകരണ ബാങ്ക് ടൗൺ ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം
1568773
Friday, June 20, 2025 2:06 AM IST
ചാലക്കുടി: യുഡിഎഫ് അധികാരത്തിൽ വന്നാൽ സഹകരണമേഖലയിൽ ആദ്യം ചെയ്യാൻ പോകുന്നത് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് പരിധിയില്ലാതെ ഗാരന്റി നൽകുക എന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാലക്കുടി സർവീസ് സഹകരണ ബാങ്ക് ടൗൺ ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ ഷിബുവാലപ്പൻ സ്ട്രോംഗ് റൂം ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് വി.എൽ. ജോൺസൺ, മുൻ ചെയർമാൻമരായ വി.ഒ. പൈലപ്പൻ, എബി ജോർജ്, കൗൺസിലർ നിതാ പോൾ, ബാങ്ക് പ്രസിഡന്റുമാരായ ഇട്ടൂപ്പ് അയിനിക്കാടൻ, ജോയി മൂത്തേടൻ, മുൻപ്രസിഡന്റുമാരായ ഒ.എസ്. ചന്ദ്രൻ, ആന്റോ മെലേപ്പുറം, ജോയി മാളിയേക്കൽ, മുൻസെക്രട്ടറി കെ.പി. സാബിൻ, വൈസ് പ്രസിഡന്റ് റീന ഡേവീസ്, കെ.ജെ. മിനി എന്നിവർ പ്രസംഗിച്ചു.