റോഡിലെ കുഴി; ഇരിങ്ങാലക്കുട മേഖലയിലെ ബസുടമകള്‍ സമരത്തിലേക്ക്
1568774
Friday, June 20, 2025 2:06 AM IST
ഇരിങ്ങാലക്കുട: റോഡിലെ കുഴികളിൽ പ്രതിഷേധി ച്ച് ഇരിങ്ങാലക്കുട മേഖലയിലെ ബസ്ഉടമകള്‍ സമരത്തിന്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് - എകെപി റോഡില്‍ സണ്ണി സില്‍ക്സിന്റെയും റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റിന്റെയും മുമ്പിലുള്ള റോഡ് വാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ സാധിക്കാത്തവിധത്തില്‍ കുണ്ടും കുഴിയും ആയിരിക്കുകയാണ്.
നിരവധിതവണ നഗരസഭാ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി ഇരിങ്ങാലക്കുട നഗരസഭ ഈ കാര്യത്തില്‍ നടപടി എടുത്തില്ലെങ്കില്‍ ഇരിങ്ങാലക്കുട മേഖലയിലെ ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് എകെപി ജംഗ്ഷന്‍വരെയുള്ള റോഡ് ഒരു മുന്നറിയിപ്പുമില്ലാതെ ബഹിഷ്കരിക്കുമെന്ന് അറിയിച്ചു.
ഇക്കാര്യം സംബന്ധിച്ച് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ, റൂറല്‍ ജില്ലാ പോലീസ് മേധാവി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്കു കത്ത് നല്‍കിയിട്ടുണ്ടെന്നു കെ.ജെ. ജോണ്സണ്, വി.വി. അനില്‍കുമാര്‍, കെ. നന്ദകുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.