ഇ​രി​ങ്ങാ​ല​ക്കു​ട: തു​ട​ര്‍​ച്ച​യാ​യി പെ​യ്ത​ മ​ഴ​യി​ല്‍ മ​ണ്ഡ​ല​ത്തി​ലെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ക്കെ​ട്ടി​ലാ​യി. പ​ടി​യൂ​രി​നും കാ​റ​ള​ത്തി​നും പു​റ​മേ കാ​ട്ടൂ​രി​ലും പൂ​മം​ഗ​ല​ത്തും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. കാ​ട്ടൂ​രി​ലെ ന​ന്തി​ല​ത്ത് പാ​ടം, ഇ​ട്ടി​ക്കു​ന്ന്, മു​ന​യം, ചെ​മ്പ​ന്‍​ചാ​ല്‍, മ​ധു​രം​പി​ള്ളി, മാ​വും​വ​ള​വ്, പ​റ​യ​ന്‍​ക​ട​വ്, ചേ​ല​ക്ക​ത്ത​റ, മാ​ങ്കു​റ്റി​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണ്.

പൂ​മം​ഗ​ല​ത്ത് എ​ട​ക്കു​ളം പ​ടി​ഞ്ഞാ​റ് വി​വേ​കാ​ന​ന്ദ ന​ഗ​ര്‍, ഞാ​റേ​രി, തേ​മാ​ലി​ത്ത​റ, കൊ​ള​മ്പി​ത്താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത്. പ​ടി​യൂ​ര്‍ പ​ത്ത​ന​ങ്ങാ​ടി, കൂ​ത്തു​മാ​ക്ക​ല്‍, മു​ഞ്ഞ​നാ​ട് മേ​ഖ​ല​ക​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. കാ​റ​ളം പ​ള്ളം, ന​ന്തി, ഹ​രി​പു​രം ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ലാ​യി. വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി.

മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ല്‍ 258 പേ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ക​യാ​ണ്. 103 വീ​ടു​ക​ളി​ല്‍​നി​ന്നും 98 പു​രു​ഷ​ന്മാ​രും 128 സ്ത്രീ​ക​ളും 32 കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. എ​ട​ത്തി​രി​ഞ്ഞി എ​ച്ച​ഡി​പി, കാ​റ​ളം എ​എ​ല്‍​പി സ്‌​കൂ​ള്‍, താ​ണി​ശേ​രി സെ​ന്റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍, വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം, കാ​ട്ടൂ​ര്‍ പോം​പേ സ്‌​കൂ​ള്‍, ക​രാ​ഞ്ചി​റ സെ​ന്റ് സേ​വി​യേ​ഴ്‌​സ് സ്‌​കൂ​ള്‍, ക​രു​വ​ന്നൂ​ര്‍ സെന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ള്‍, എ​ട​ക്കു​ളം എ​സ്എ​ന്‍ സ്‌​കൂ​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.