സ്ലൂയിസുകൾ തുറക്കാത്തതുമൂലം വെള്ളക്കെട്ട്: കോൺഗ്രസ് മാർച്ച് നടത്തി
1568515
Thursday, June 19, 2025 2:05 AM IST
ചാഴൂർ: പഞ്ചായത്തിലെ പാടശേഖരങ്ങളിലെ സ്ലൂയിസുകൾ തുറക്കാതെ മനുഷ്യനിർമിത ദുരന്തം ജനങ്ങൾക്ക് സമ്മാനിച്ച ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും നടപടിക്കെതിരെ കോൺഗ്രസ് ചാഴൂർ മണ്ഡലം കമ്മിറ്റി ചാഴൂർ കൃഷിഭവൻ മാർച്ച് നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് സി.ഒ.ജേക്കബ് ഉദ്ഘാടനം ചെയ്തു. സുനിൽ ലാലൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷൈജു സായിറാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് അംഗങ്ങളായ സി.എം. പരമശിവൻ, അശോക് കോമത്ത് കാട്ടിൽ, ജോഷി ആലപ്പാട്ട്, കെ.കെ. രാജേഷ്, പി.കെ. ഇബ്രാഹിം, സലാം കക്കേരി. ഷീമ ആന്റണി എന്നിവർ പ്രസംഗിച്ചു.