ക​ണ്ട​ശാം​ക​ട​വ്: മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ലാ​ഴി, മാ​മ്പു​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ഉ​ണ്ടാ​യ മി​ന്ന​ൽ ചു​ഴ​ലി​യി​ൽ വ​ൻ നാ​ശന​ഷ്ടം. നി​ര​വ​ധി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ത്തി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പാ​ലാ​ഴി സ്വ​ദേ​ശി രാ​ജ​ൻ പു​ത്ത​ൻ പു​ര​യ്ക്ക​ലി​ന്‍റെ വ​ർ​ക്ക്ഷോ​പ്പ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പ​റ​മ്പി​ലെ തെ​ങ്ങും മാ​വും കാ​റ്റി​ൽ മു​റി​ഞ്ഞ് വ​ർ​ക്ക്ഷോ​പ്പി​ന് മു​ക​ളി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

പൊ​റ്റേ​ക്കാ​ട്ട് ജ​യ​സിം​ഗി​ന്‍റെ വീ​ട്ടി​ലേ​ക്കു കൂ​റ്റ​ൻ മ​രം ഒ​ടി​ഞ്ഞുവീ​ണ് വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു.​ വീ​ടി​നു ഭാ​ഗി​ക​മാ​യി കേ​ടു പ​റ്റി.

പ​ണ്ടാ​ര​ൻ ബാ​ബു​രാ​ജ്, പു​ത്ത​ൻ​പു​ര​യ്ക്ക​ൽ രാ​ജ​ൻ, പു​ല്ലാ​ട്ട് സു​രേ​ഷ് , പൊ​റ്റേ​ക്കാ​ട്ട് ഗ​ണേ​ശ​ൻ, ക​ണി​യാം​പ​റ​മ്പി​ൽ മ​നോ​ജ് എ​ന്നി​വ​രു​ടെ വ​സ്തുവ​ഹ​ക​ൾ​ക്കും ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​രം വീ​ണ് മാ​മ്പു​ള്ളി ഇ​യ്യാ​നി ഷൈ​ജു​വി​ന്‍റെ വീ​ടി​ന്‍റെ സ​ൺ​ഷേ​ഡ് ത​ക​ർ​ന്നു.