ജീവധനം പെൻഷനേഴ്സ് ആനയൂട്ട് നടത്തി
1570626
Friday, June 27, 2025 1:13 AM IST
ഗുരുവായൂർ: ദേവസ്വം ആനകളുടെ താവളം ഗുരുവായൂരിൽ നിന്ന് പുന്നത്തൂർ കോട്ടയിലേക്ക് മാറ്റിയതിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി ദേവസ്വം ജീവധന വിഭാഗം പെൻഷൻകാരുടെ നേതൃത്വത്തിൽ ആനയൂട്ട് നടത്തി. ആനത്താവളം പുന്നത്തൂരിലേക്ക് മാറ്റുന്ന സമയത്ത് ആനകളുടെ ചുമതലക്കാരനുമായിരുന്ന കെ.പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. പഴയ ആന പാപ്പാൻ മണ്ണാരത്ത് ശങ്കരനാരായണനെയും സർവീസിൽ നിന്ന് വിരമിക്കുന്ന പാപ്പാൻ നളരാജനെയും ആദരിച്ചു. കൺവീനർ സി.വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ബി.ഹരികൃഷ്ണമേനോൻ, പി.വി.സോമസുന്ദരൻ, ശിവദാസ് മൂത്തേടത്ത് , എം.അരവിന്ദാക്ഷൻ, ആർ.രാജഗോപാലൻ, എം.പി. ശങ്കരനാരായണൻ, വി മുരളി, ആർ. പരമേശ്വരൻ, കെ.ആർ.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.