മസ്തിഷ്കത്തിൽ നീർക്കെട്ട്: ആരവിനു വേണം സുമനസുകളുടെ സഹായം
1570642
Friday, June 27, 2025 1:13 AM IST
ഇരിങ്ങാലക്കുട: മസ്തിഷ്കത്തിൽ നീർക്കെട്ടുമൂലം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഇരിങ്ങാലക്കുട സ്വദേശിയായ പത്തുവയസുകാരൻ സുമനസുകളുടെസഹായംതേടുന്നു.
മാപ്രാണം മാടായിക്കോണം സ്വദേശി ജോബീഷിന്റെ മകനായ ആരവാണ് ചികിത്സാസഹായം തേടുന്നത്. ആരവ് ദിവസങ്ങളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷത്തിലധികം രൂപ കുടുംബം ചിലവഴിച്ചു.
ഇനിയും ലക്ഷങ്ങൾ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ആരവിന്റെ നിർധനകുടുംബത്തിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ആരവിന് സാധാരണജീവിതത്തിലേക്കു തിരികെയെത്താൻ സുമനസുകളുടെ സഹായം അനിവാര്യമാണ്.
സഹായം അയക്കക്കേണ്ട വിലാസം: സൗത്ത് ഇന്ത്യൻ ബാങ്ക്, പാലാരിവട്ടം, എക്കൗണ്ട്: 022805 3000015492. ഐഎഫ്എസ് സി നന്പർ: SIBL0000228. ഗൂഗിൾപേ: 9895341461