എ​ൽ​ത്തു​രു​ത്ത്: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ദ​ർ​ശ​ന​സ​മൂ​ഹ​ത്തി​ന്‍റെ​യും പു​ന​ർ​രൂ​പീ​ക​ര​ണ​വും ഐ​ക്യ​ഹ​സ്തം സ്നേ​ഹ​പ​ദ്ധ​തി, ആ​ത്മീ​യ ഉ​ണ​ർ​വി​നാ​യു​ള​ള സ്നേ​ഹ​പൂ​ർ​വം ഈ​ശോ​യ്ക്ക് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും തൃ​ശൂ​ർ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക​യ്ക്കു ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ​നി​ന്ന് മാ​സം​തോ​റും പ​ത്തു​ശ​ത​മാ​നം കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​നും വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ വ​ള​ർ​ന്നു വ​രാ​ൻ പ്രാ​പ്ത​രാ​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഐ​ക്യ​ഹ​സ്തം. ഇ​ട​വ​ക​ജ​ന​മൊ​ന്നാ​കെ ഐ​ക്യ​ത്തോ​ടെ കൈ​കോ​ർ​ത്താ​ണ് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. കു​ടും​ബ കൂ​ട്ടാ​യ്മ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, ദ​ർ​ശ​ന​സ​ഭ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ​സ​ണ്‍ പാ​ല​ത്തി​ങ്ക​ൽ, ഇ​ട​വ​ക​വി​കാ​രി ഫാ. ​ജോ​യ് കൂ​ത്തൂ​ർ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സെ​ബി വെ​ളി​യ​ൻ, ഫാ. ​ഹാ​ഡ്‌​ലി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.