കു​റ്റൂ​ർ: സ്വ​ന്തം ജീ​വി​തം അ​ന്യ​ർ​ക്ക് ആ​ശ്വാ​സ​വും പ്ര​കാ​ശ​വു​മാ​കാ​ൻ എ​രി​ഞ്ഞു​തീ​ർ​ന്ന മാ​തൃ​ക​യാ​യി​രു​ന്നു തോ​ബി​യാ​സ് ത​റ​യി​ലെ​ന്നു കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ങ്കോ ക​വ​ല​ക്കാ​ട്ട്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കൊ​ട്ടേ​ക്കാ​ട് യു​വ​ജ​ന​ക​ലാ​സ​മി​തി മു​ൻ​പ്ര​സി​ഡ​ന്‍റ് തോ​ബി​യാ​സ് ത​റ​യി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം ആ​രം​ഭി​ച്ച തോ​ബി​യാ​സ് ത​റ​യി​ൽ സ്മാ​ര​ക ചാ​രി​റ്റി ആ​ക്‌​ഷ​ൻ ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി കു​റ്റൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ​കു​ട​വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ഫാ. ​ഫ്രാ​ങ്കോ ക​വ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.

യു​വ​ജ​ന​ക​ലാ​സ​മി​തി പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ക​ണ്ണ​നാ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  ക​ലാ​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ണ്‍ ലൂ​യി​സ് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.  കോ​ല​ഴി പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ. ലോ​ന​പ്പ​ൻ, ത​റ​യി​ൽ ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പോ​ൾ പി. ​ത​റ​യി​ൽ, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ജോ​ണ്‍ ജോ​സ​ഫ് ത​റ​യി​ൽ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​കെ. ബി​ന്ദു , പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ. പോ​ൾ​സ​ണ്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മേ​രി ദീ​പ കെ. ​ഡേ​വി​ഡ്, ക​ണ്‍​വീ​ന​ർ സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​ൻ​സ​ൻ വാ​ഴ​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.