കെസിബിസി മദ്യവിരുദ്ധസമിതി ലഹരിവിരുദ്ധദിനാചരണം
1570631
Friday, June 27, 2025 1:13 AM IST
തൃശൂർ: കെസിബിസി മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളി സെന്ററിൽ നടന്ന ലഹരിവിരുദ്ധദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.
മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. പോൾ തേക്കാനത്ത് ആമുഖപ്രഭാഷണം നടത്തി. ഫൊറോന പ്രമോട്ടർ ഫാ. സോണി കിഴക്കൂടൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വരന്തരപ്പിള്ളി പള്ളി വികാരി ഫാ. ജിയോ ആലനോലിക്കൽ സിഎംഐ, വരന്തരപ്പിള്ളി കേന്ദ്രസമിതി പ്രസിഡന്റ് ഡബ്ല്യു. ഡേവിസ്, മുൻ പാസ്റ്ററൽ കൗണ്‍സിൽ അംഗം ഇ.എ. ഓമന, റിട്ട. ഹെൽത്ത് ഓഫീസർ സി.പി. ഡേവിസ്, മദ്യവിരുദ്ധസമിതി അതിരൂപത സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ, ട്രഷറർ കൊച്ചുവർക്കി തരകൻ, പ്രോഗ്രാം കണ്‍വീനർ ലിജി കുണ്ടുകുളം തുടങ്ങിയവർ പ്രസംഗിച്ചു. കല്ലൂർ സെന്റ് റാഫേൽ സ്കൂളിലെ വിദ്യാർഥികൾ ലഹരിക്കെതിരേ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ജേക്കബ് കരയാംപറന്പിൽ, സേവ്യർ മുക്കാട്ടുകര, കെ.കെ. ജോസ്, ബെന്നി പുളിക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.