സ്പെഷല്‍ സ്കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാനതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ
1570629
Friday, June 27, 2025 1:13 AM IST
തൃശൂര്‍: അശ്വിനി ആശുപത്രിയുടെ ഓര്‍ത്തോ വിഭാഗമായ അശ്വിനി ബോണ്‍ ആൻഡ് ജോയിന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്പെഷല്‍ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ കുട്ടനെല്ലൂര്‍ സ്പോര്‍ട്ടേക്കര്‍ ടര്‍ഫില്‍ നടക്കും.
മത്സരത്തിൽ പത്തു ടീമുകള്‍ പങ്കെടുക്കും. 15 മിനിറ്റുവീതമാണു കളി.
രാവിലെ ഒന്പതിനു മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. പദ്മശ്രീ ലഭിച്ച ഐ.എം. വിജയനെ ആദരിക്കും. ജോ പോള്‍ അഞ്ചേരി, ടി.ജി. പുരുഷോത്തമന്, വി.എ. നാരായണമേനോന്, ശ്രീജിത്ത് രവി എന്നിവര്‍ പങ്കെടുക്കും. വിജയികള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതവും ട്രോഫിയും സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ അശ്വിനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഐ.എന്‍. രാജേഷ്, ജനറല്‍ മാനേജര്‍ പി.കെ. രാജു, അശ്വിനി ബോണ്‍ ആൻഡ് ജോയിന്റ് ഫൗണ്ടേഷന് തലവന്‍ ഡോ. മഹേഷ് കൃഷ്ണന്, ഡോ. ഹാരിഷ് കൃഷ്ണന്, വി.പി. പ്രജേഷ് എന്നിവര്‍ പങ്കെടുത്തു.