കാ​ഞ്ഞാ​ണി: അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടൊ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞാംകോ​ളി​ലേ​യും മ​ണ​ലൂ​ർതാ​ഴം പ​ട​വി​ലേ​യും ബ​ണ്ടു​ക​ൾ പൊ​ളി​ച്ചു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടേ​യും വി​വി​ധ പാ​ട​ശേ​ഖ​ര ഭാ​ര​വാ​ഹി​ക​ളു​ടേ​യും പൊ​തു​ജ​ന​ങ്ങ​ളു​ടേ​യും സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ബ​ണ്ടു​ക​ൾ പൊ​ളി​ച്ച​ത്.

ചൊ​വ്വാ​ഴ്ച്ച ക​ള​ക്ട​റേ​റ്റി​ൽ സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ എംഎ​ൽഎമാ​രാ​യ മു​ര​ളി പെ​രു​നെ​ല്ലി, സി.സി. മു​കു​ന്ദ​ൻ എ​ന്നി​വ​രു​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ബ​ണ്ടു​ക​ൾ പൊ​ളി​ച്ച​ത്.

ഇന്നലെ രാ​വി​ലെ മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ കൃ​ഷി​വ​കു​പ്പ്, ഇ​റി​ഗേ​ഷ​ൻ , പ​ട​വു​ക ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ മ​ണ​ലൂ​ർ താ​ഴം കോ​ൾ​പ്പ​ട​വി​ന്‍റെ ബ​ണ്ടും തു​ട​ർ​ന്ന് കാ​ഞ്ഞാം​കോ​ൾ പ​ട​വി​ന്‍റെ ബ​ണ്ടു​മാ​ണ് പൊ​ളി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ വ​ൻ​ജ​നാ​വ​ലി സ്ഥ​ല​ത്ത് രാ​വി​ലെ മു​ത​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.