x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് വെ​ട്ടി​ക്കുറച്ചു; സ​മ​ര​വു​മാ​യി എ​ല്‍​ഡി​എ​ഫ്

വെബ് ഡെസ്ക്
Published: August 2, 2026 12:04 AM IST | Updated: August 2, 2026 12:04 AM IST

മു​ന്‍ എം​എ​ല്‍​എ ജോ​ബ് മൈ​ക്കി​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് വെ​ട്ടി​കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

ടൗ​ണ്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ന് മു​ന്‍​പി​ല്‍ ന​ട​ന്ന യോ​ഗം മു​ന്‍ എം​എ​ല്‍​എ ജോ​ബ് മൈ​ക്കി​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​പി.എ. ​ന​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചും ധ​ര്‍​ണയും ആ​ര്‍​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ര്യാ​ക്കോ​സ് പു​ന്ന​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​യി​പ്പാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​മ​രം സി​പി​ഐ മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​സ്. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ന​ട​ക്കു​ന്ന മാ​ര്‍​ച്ച് സി​പി​എം ജി​ല്ലാ സെ​ക്രട്ടേറി​യ​റ്റം​ഗം കെ. ​രാ​ജേ​ഷും കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ന​ട​ന്ന മാ​ര്‍​ച്ച് മു​ന്‍​ എം​എ​ല്‍​എ ജോ​ബ് മൈ​ക്കി​ളും മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ന​ട​ന്ന മാ​ര്‍​ച്ച് സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ഡി. സു​ഗ​ത​നും ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews Funds

Recent News

Corehub Up