പ​രി​യാ​രം: ക​ട​ന്ന​പ്പ​ള്ളി പു​ത്തൂ​ർ​കു​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സ് ഓ​ഫീ​സാ​യ ഇ​ന്ദി​രാ​ഭ​വ​ന് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. തു​മ്പോ​ട്ട​യി​ൽ ന​ട​ന്ന പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും കെ​പി​സി​സി അം​ഗം എം.​പി ഉ​ണ്ണിക്കൃഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മ​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ഡി​സി​സി സെ​ക്ര​ട്ട​റി ബ്രി​ജേ​ഷ് കു​മാ​ർ, കെ.​രാ​മ​ദാ​സ്,കെ.​പി. ജ​നാ​ർ​ദ്ദ​ന​ൻ, പി.​പി രാ​ജീ​വ​ൻ,സ​ന്ദീ​പ് പാ​ണ​പ്പു​ഴ,എ​ൻ കെ ​സു​ജി​ത്ത്, മ​നോ​ജ് കൈ​ത​പ്രം,കു​പ്പാ​ട​ക്ക​ൻ കു​ഞ്ഞി​രാ​മ​ൻ, കെ.​ര​വീ​ന്ദ്ര​ൻ, പി.​പി നാ​രാ​യ​ണ​ൻ, വി.​പി ഗോ​വി​ന്ദ​ൻ, സു​നി​ൽ ജോ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ ക​ട​ന്ന​പ്പ​ള്ളി തു​മ്പോ​ട്ട​യി​ൽ ന​ട​ന്ന പ്ര​ക​ട​നം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​ത് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്നം അ​വ​സാ​നി​പ്പി​ച്ച​ത്.