പൈ​സ​ക്ക​രി: ദേ​വ​മാ​താ ഹൈ​സ്കൂ​ളി​ലെ 1985 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് സ​ഹ​പാ​ഠി സം​ഗ​മം 'ഈ ​ത​ണ​ലി​ൽ ഇ​ത്തി​രി നേ​രം' എ​ന്ന പേ​രി​ൽ ഹൈ​സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്നു. ദേ​വ​മാ​താ എ​ഡ്യു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് മാ​നേ​ജ​രും പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ.​നോ​ബി​ൾ ഓ​ണം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ജോ​ണി മാ​ത്യു ക​ട്ടു​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ൽ​സ​ൺ ചാ​ക്കോ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും സ്കൂ​ൾ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​നും പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ജേ​ക്ക​ബ് ഏ​ബ്ര​ഹാം മാ​രി​പ്പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ, രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർഡ് അം​ഗം ബെ​ന്നി മാ​ത്യു വാ​ഴ​പ്പ​ള്ളി, മി​ലി​ട്ട​റി ക്യാ​പ്റ്റ​ൻ ടോ​മി നെ​ല്ലി​ക്കു​ന്നേ​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​ളി മാ​ത്യു, വ​ർ​ഗീ​സ് പൂ​പ്പ​ള്ളി​ൽ, സി​സ്റ്റ​ർ മേ​ഴ്സി വ​ർ​ഗീ​സ്, സി​സ്റ്റ​ർ സാ​ലി തോ​മ​സ്, സി​സ്റ്റ​ർ ജെ​സി എ​മ്മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ഭി​മാ​ന​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​പാ​ഠി​ക​ളെ സം​ഗ​മ​ത്തി​ൽ ആ​ദ​രി​ച്ചു.

'ഹൃ​ദ​യ​പൂ​ർ​വ്വം സ​ഹ​പാ​ഠി​ക്ക് ' എ​ന്ന ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ നി​ർ​വ​ഹി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. ഡോ.​ജ​യ്സ​ൺ ജോ​സ്, ടോ​മി അ​യ്യ​ങ്കാ​നാ​ൽ, ഇ.​എ​ൻ.​ശ്രീ​നി​വാ​സ​ൻ, ബേ​ബി മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.