സ്കൂള്‍ പ്രവേശനോത്സവം: ജില്ലാതല ഉദ്ഘാടനം അഴീക്കോട് ജിഎച്ച്എസ്എസില്‍
1562988
Wednesday, May 28, 2025 2:13 AM IST
കണ്ണൂര്‍: ജില്ലാ സ്കൂള്‍ പ്രവേശനോത്സവം അഴിക്കോട് ജിഎച്ച്എസ്എസില്‍ നടക്കും. ജൂണ്‍ രണ്ടിന് രാവിലെ ഒമ്പതിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. കെ.വി. സുമേഷ് എംഎല്‍എ അധ്യക്ഷനാകും. പ്രവേശനോത്സവ സംഘാടക സമിതി രൂപീകരണ യോഗം കെ.വി. സുമേഷ് എം എല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.സരള അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ചെയര്‍മാനും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു.