ക​ണ്ണൂ​ർ: അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പ് ത​ല​വ​ന്മാ​രു​ടെ​യും ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​രു​ടെ​യും യോ​ഗം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ. ര​ത്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡി​ഷ​ണ​ൽ എ​സ്പി കെ. ​വി. വേ​ണു​ഗോ​പാ​ൽ സ്കൂ​ളു​ക​ളി​ൽ ന​ട​ത്തേ​ണ്ട ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

സ്കൂ​ളും പ​രി​സ​ര​വും പി​ടി​എ ,നാ​ട്ടു​കാ​ർ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വൃ​ത്തി​യാ​ക്കു​ക, സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഡ്രൈ ​ഡേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കു​ക, കു​ടി​വെ​ള്ളം പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ പെ​ര​ള​ശേ​രി എ​കെ​ജി സ്മാരക ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ല​ക്ഷ്മി.​എ​സ്.​നാ​യ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.