ആർപ്പാംതോട് റസിഡന്റ്സ് അസോ. വാർഷികാഘോഷം നടത്തി
1562992
Wednesday, May 28, 2025 2:13 AM IST
പള്ളിക്കുന്ന്: ആർപ്പാംതോട് റസിഡന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗവും വാർഷികാഘോഷവും നടത്തി. ഇന്ത്യൻ ടെക്സ്റ്റൈൽസ് ഹാളിൽ കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒ.വി. അജിത്കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, വാർഡ്മെന്പർ പി.വി.അനില, ഫെറ ജില്ലാ പ്രസിഡന്റ് ആർ. അനിൽകുമാർ, തോടോൻ മോഹനൻ, പി. ചന്ദ്രൻ, ജിതേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽഎസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ചിറക്കൽ റെയിൽവേ സ്റ്റേഷൻ നിർത്തലാക്കരുതെന്ന് ജനറൽ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: ഒ.വി.അജിത്കുമാർ-പ്രസിഡന്റ്, ജിതേന്ദ്രൻ-സെക്രട്ടറി, പി.പ്രമോദ്-ട്രഷറർ.