ശ്രീ​ക​ണ്ഠ​പു​രം: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ദി​ശാ​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ജൂ​ൺ 14ന് ​ചെ​ന്പ​ന്തൊ​ട്ടി ചെ​റു​പു​ഷ്പം യു​പി സ്കൂ​ളി​ൽ ന​ട​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​വ​ർ​ക്കും സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കു​മാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.​നി​യോ​ജ​ക​മ​ണ്ഡ​ലം പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ താ​മ​സ​ക്കാ​രാ​യ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് മെ​റി​റ്റ് അ​വാ​ർ​ഡ് ല​ഭി​ക്കു​ക.

എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ​യും പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും. കൂ​ടാ​തെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ലോ അ​തി​നു മു​ക​ളി​ലോ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് സ്പെ​ഷ്യ​ൽ അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക സം​വി​ധാ​നം വ​ഴി​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക.

ഇ​രി​ക്കൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ താ​മ​സ​ക്കാ​രും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ച്ച് എ ​പ്ല​സ് നേ​ടി​യ എ​സ്എ​സ്എ​ൽ​സി , പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ മാ​ർ​ക്ക് ലി​സ്റ്റ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, അ​ഡ്ര​സ് തെ​ളി​യി​ക്കു​ന്ന രേ​ഖ (ആ​ധാ​ർ ) എ​ന്നി​വ സ്കാ​ൻ ചെ​യ്ത് 31/05/2025 നു ​മു​ൻ​പാ​യി irikkurmla. office@ gmail.com എ​ന്ന മെ​യി​ൽ ഐ​ഡി അ​യ​ക്ക​ണം.

സ്പെ​ഷ്യ​ൽ അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​രും ഇ​തേ മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് ഫോ​ട്ടോ , സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ൾ അ​യ​ക്ക​ണം. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള പ്ര​ഗ​ത്ഭ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ എ​റി​യി​ച്ചു. ഫോ​ൺ: 9562527909, 9947294492, 9567627360.