മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
1560979
Tuesday, May 20, 2025 1:11 AM IST
പയ്യാവൂർ: കോൺഗ്രസ് പയ്യാവൂർ മണ്ഡലം ആടാംപാറ-വഞ്ചിയം വാർഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം നടക്കുഴയ്ക്കൽ ജോസിന്റെ വീട്ടിൽ നടന്നു. ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ സംഗമം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് ബിനു കരോട്ട്പുതിയേടത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മുതിർന്ന പൗരന്മാരെയും പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.ആർ. രാഘവൻ, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ബേബി മുല്ലക്കരി, കോൺഗ്രസ് നേതാക്കളായ തോമസ് കൊടിയംകുന്നേൽ, എൻ.ആർ. മായൻ, സജി അട്ടിയ്ക്കൽ, ജെയ്സൺ കാട്ടാങ്കോടൻ, ജോർജ് തറപ്പിൽ, തോമസ് മച്ചിക്കാട്ട്, ജോർജ് അമ്പാട്ട്, പി.ആർ. സിനി എന്നിവർ പ്രസംഗിച്ചു.