ചെ​മ്പേ​രി: ഏ​രു​വേ​ശി റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം (ആ​ർ​പി​എ​സ്) വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​ർ​പി​എ​സ് ഹാ​ളി​ൽ ന​ട​ന്നു. ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത​വ​ർ​ക്ക് തു​ക ഘ​ട്ടം ഘ​ട്ട​മാ​യി തി​രി​ച്ചു​കൊ​ടു​ക്കാ​നും കെ​ട്ടി​ട​ത്തി​ന്‍റെ ബാ​ക്കി പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ആ​ദ്യ​കാ​ല പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഫ്രാ​ൻ​സി​സ് ആ​ളാ​ത്തി​ന് റ​ബ​ർ ബോ​ർ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ പ്ര​ഭ ആ​ദ്യ​ഘ​ട്ട തു​ക ന​ൽ​കി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​കെ. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ഉ​റു​മ്പി​ൽ ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു.

ആ​ൻ​സി, കെ.​കെ. പീ​റ്റ​ർ, ജോ​സ​ഫ് വെ​ട്ടി​ക്കു​ഴി, എ​ൻ.​കെ. പ​ദ്മ​നാ​ഭ​ൻ, ജോ​സ​ഫ് പ​ന​യ്ക്ക​ൽ, ജോ​സ​ഫ് ക​ല്ലേ​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റ​ബ​ർ മ​ര​ങ്ങ​ൾ​ക്ക് റെ​യി​ൻ ഗാ​ർ​ഡി​നു​ള്ള പ്ലാ​സ്റ്റി​ക് ഷീ​റ്റ്, പ​ശ, ഓ​യി​ൽ എ​ന്നി​വ ആ​ർ​പി​എ​സ് മെം​ബ​ർ​മാ​രാ​യ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. പു​തി​യ ഡ​യ​റ​ക്ട​ർ​മാ​രാ​യി ഇ.​കെ. പ​ദ്മ​നാ​ഭ​ൻ, ജോ​സ് കു​ടി​യി​രു​പ്പി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.