സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
1560982
Tuesday, May 20, 2025 1:11 AM IST
ചന്ദനക്കാംപാറ: ചെറുപുഷ്പം സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിൽ കഴിഞ്ഞ ഒരു മാസമായി നടത്തിവന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, വോളിബോൾ, ഫുട്ബോൾ, ഹാൻഡ്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, കബഡി, ഖോ-ഖോ, പഞ്ചഗുസ്തി, വടംവലി എന്നിവയിലാണ് പരിശീലനം.
എൻഐഎസ് കോച്ചുമാരായ ജോസ് ഫിലിപ്പ്, എം.എ. നിക്കോളാസ്, ഷിന്റോ ജോർജ്, സനൽ മാത്യു, പി.വി. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദിവസവും രാവിലെ 7.30 മുതൽ 9.30 വരെ പരിശീലനം. അവസാനത്തെ ഒരാഴ്ച മുൻ ഇന്ത്യൻ താരവും എൻഐഎസ് കോച്ചുമായ എം.സി. തങ്കച്ചൻ പരീലനത്തിന് നേതൃത്വം നൽകി.
ക്യാമ്പിലെ മികച്ച താരമായി ജസ്റ്റിൻ ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു. ചന്ദനക്കാംപാറ ചെറുപുഷ്പം സ്പോർട്സ് അക്കാദമി സെക്രട്ടറി പി. ചാക്കോ കായിക പ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കായികാധ്യാപകൻ എം.എം. വിനു നേതൃത്വം നൽകി.