മകള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്കുടുങ്ങി അപകടം; അമ്മ മരിച്ചു
1561169
Tuesday, May 20, 2025 10:22 PM IST
പയ്യന്നൂര്‍: മകള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യവേ ഷാള്‍ കുടുങ്ങി തെറിച്ചുവീണ് അമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടം സ്വദേശിയും തായിനേരി ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ കെ.പി. നസീമയാണ് (48) മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെ തായിനേരി വായനശാലയ്ക്കു സമീപമായിരുന്നു അപകടം. മകള്‍ ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്രചെയ്യുന്നതിനിടയില്‍ കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ കുടുങ്ങി സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണായിരുന്നു അപകടം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു മരണം. പെരുമ്പയിലെ സി.എച്ച്. അബ്ദുള്ള-ഹാജറ ദന്പതികളുടെ മകളാണ്. മക്കള്‍: ഫാത്തിമ (വിദ്യാര്‍ഥി), അഫ്രീദ് (മലേഷ്യ). സഹോദരങ്ങള്‍: അബ്ദുൾ നാസര്‍ (പെരുമ്പ), സുബൈദ, റുഖിയ (ഇരുവരും കുഞ്ഞിമംഗലം), സാജിദ (പുഞ്ചക്കാട്), മറിയന്പി (ഉടുമ്പുന്തല), ഇസ്മായില്‍ (മലേഷ്യ), ഹലീമ (അധ്യാപിക, ക്രൈസ്റ്റ് സ്കൂള്‍, തായിനേരി).