അലക്സ്നഗർ വൈദിക മന്ദിരത്തിന് ശിലയിട്ടു
1561408
Wednesday, May 21, 2025 7:15 AM IST
അലക്സ്നഗർ: സെന്റ് ജോസഫ്സ് പള്ളിയോടനുബന്ധിച്ച് പുതുതായി നിർമിക്കുന്ന വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിച്ചു. വികാരി ഫാ. തോമസ് വട്ടക്കാട്ടിൽ ആമുഖ പ്രഭാഷണം നടത്തി.
മടമ്പം ഫൊറോനയിൽ ഉൾപ്പെടുന്ന വിവിധ പള്ളികളിലെ വൈദികർ, കൺവീനർ ജോണി എളമ്പാശേരിൽ, ക്നാനായ കത്തോലിക്ക കോൺഗ്രസ് (കെസിസി) മലബാർ റീജണൽ ജോയിന്റ് സെക്രട്ടറി സജി കല്ലിടുക്കിൽ, പാസ്റ്ററൽ കൗൺസിൽ മെംബർ സ്റ്റീഫൻ ഊരാളിൽ, സിസ്റ്റർ അന്നമ്മ തൊണ്ണംകുഴിയിൽ എന്നിവർ പങ്കെടുത്തു.