മെഗാ ജോബ് ഫെയർ: ശില്പശാല നടത്തി
1561409
Wednesday, May 21, 2025 7:15 AM IST
ചെറുപുഴ: സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം തൊഴിൽ കാമ്പയിന്റെ ഭാഗമായി ചെറുപുഴ പഞ്ചായത്ത് മെഗാ ജോബ് ഫെയർ ശില്പശാല സംഘടിപ്പിച്ചു. പ്ലസ് ടു മുതൽ മുകളിലുള്ള അഭ്യസ്തവിദ്യർക്ക് ഇന്ത്യയിലും വിദേശത്തും തൊഴിലവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. പദ്ധതികളെക്കുറിച്ച് കില റിസോഴ്സ് പേഴ്സൻ, കെ. മുരളി,കിലാസെന്റർ കോഡിനേറ്റർ പി.കെ. ചന്ദ്രശേഖരൻ, കെ. സൗമ്യ എന്നിവർ പ്രസംഗിച്ചു.