നടുവിൽ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി
1561410
Wednesday, May 21, 2025 7:15 AM IST
നടുവിൽ: എൽഡിഎഫിന്റെ നേതൃത്വത്തിൽ നടുവിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗം സാജൻ കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. നടുവിൽ പഞ്ചായത്ത് മാലിന്യ സംസ്കരണശാല കത്തിയതിന് ഉത്തരവാദികളെ കണ്ടെത്തുക, ലൈഫ് ഭവന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക,ആനുകൂല്യങ്ങൾ ഇഷ്ടക്കാർക്ക് കൊടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് സമരം. ടി.ഡി. ബാബു അധ്യക്ഷത വഹിച്ചു. സാജു ജോസഫ്, ഋഷികേശ് ബാബു, പി.എ. ബാലൻ, എം.ഡി. സജി, വി.വി.തോമസ് എന്നിവർ പ്രസംഗിച്ചു.